Sunday, 8 September 2013



വീണ്ടും ഒരു ഇലക്ഷന്‍ കാലം…
-------------------------------------------------------------------------------------


കോളേജില്‍ ഇത് ഇലക്ഷന്‍ കാലമാണ്. രണ്ടു പാര്‍ട്ടികളും അവരവരുടെ വാദമുഖങ്ങളുമായി  പരസ്‌പരം പോരടിക്കുന്ന കാലം. ഒരു നിഷ്പക്ഷനെ സംബന്ധിച്ച് ഇത് കഠിന കാലമാണ്. ഇരു പാര്‍ട്ടികളുടെയും വാദങ്ങളിലെ നെല്ലും പതിരും തരം തിരിക്കുക എന്ന കഠിന ജോലിയാണ് അവരുടെ മുന്നിലുള്ളത്.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രതോളമാന്നെന്നു ഈ കാലം നമ്മെ ഓര്‍മിപിക്കുന്നു. ഫേസ്ബുക്ക്‌ ലെ ഇലക്ഷന്‍ ‘അടികള്‍’ ഒരു നിഷ്പക്ഷനെ സംബന്ധിച്ച് രസകരമാണ്. അനുഭാവികള്‍ അവരവരുടെ വിശ്വാസ പ്രമാണത്തിന് അനുസരിച് ഫോട്ടോസ്, കമന്റ്സ്, ഇമോഷന്‍സ് എന്നിവയിലൂടെ അവരുടെ വിശ്വാസത്തിനു കരുത്തേകുന്നു. ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത് അത് ഒരിക്കലും നമ്മുടെ മനസാക്ഷിക്ക് നിരക്കാത്തത് ആകരുത് എന്നാണ്. സ്വാര്‍ത്ഥ താല്പര്യം വെച്ച് മറ്റുള്ളവരെ കോര്‍ണര്‍ ചെയ്യുന്നവരിത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആശയങ്ങളെ ആയുധമാക്കി പോരാടുകയാണ് നല്ല വിദ്യാര്‍ഥിയുടെ ലക്ഷണം. അല്ലാതെ ആയുധമെടുത്ത് പോരടലല്ല. ഇത്തരക്കാര്‍ക്ക് പ്രബുദ്ധരായ വിദ്യാര്‍ഥി സമൂഹം ചുട്ട മറുപടി കൊടുക്കും എന്നുള്ളത് തീര്‍ച്ചയാണ്. അത്പോലെതന്നെ മേല്‍പറഞ്ഞ ‘അടികള്‍’ ഒരിക്കലും വ്യക്തിബന്ധത്തിനു കോട്ടം തട്ടിക്കരുത് എന്നുള്ളത് ഓരോ വിദ്യാര്‍ഥിയും ശ്രദ്ധിക്കേണ്ടതാണ് എന്ന് കൂടി ഓര്‍മിപിച്ചുകൊണ്ട് ഞാന്‍ ചുരുക്കുന്നു. 


Deepak V Nair
S7 ME


No comments:

Post a Comment