INTRODUCTION

   ബാര്‍ട്ടന്‍ഹില്ലിനു  പറയാന്‍ ഒരുപാട് കാലത്തെ ചരിത്രമുണ്ട്. പ്രശാന്ത സുന്ദരമായ ബാര്‍ട്ടന്‍ കുന്നുകളിലെ നമ്മുടെ കോളേജിനു  പറയാന്‍ പക്ഷെ ഒരു ദശകത്തോളം മാത്രം  വര്‍ഷത്തെ  കഥകളെ ഉള്ളു. പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാടു കാല്‍പാടുകള്‍ കാണാം.നമുക്കു  മുന്നേ  നടന്നകന്നവര്‍. ഇവിടുത്തെ ഓരോ മണ്‍തരിക്കും  നമ്മോടു  പറയാന്‍ ഒരുപാടു  കഥകള്‍ ഉണ്ടാകും. എഴുതി വയ്കപെടാത്ത കഥകള്‍. തിരിഞ്ഞു നടക്കുമ്പോള്‍ നാം വഴിയില്‍ കണ്ടുമുട്ടുന്നതെല്ലാം നമ്മോടു  ഓരോ കഥ പറയും.                            
                                 മനോഹരമായ കടല്‍ തീരത്ത് നിന്നും കക്കകള്‍ പെറുക്കി എടുക്കും പോലെ അവ പെറുക്കി എടുത്ത് കോര്‍ത്തു  നോക്കുമ്പോള്‍  നമുക്ക്‌ ഒരു ചിത്രം ലഭിച്ചേക്കും . പലതരം വര്‍ണങ്ങള്‍  വാരി  വിതറി ഒരു ക്യാന്‍വാസില്‍  വരച്ച ചിത്രം. ആ ചിത്രം ഒരു പക്ഷെ നമ്മോട് പലതും പറയുന്നുണ്ടാകും... സൗഹൃദത്തിന്റെ് ഇഴ മുറിയാത്തെ ബന്ധങ്ങള്‍, നൊമ്പരവും സന്തോഷവും ഇടകലര്‍ന്ന പ്രണയബന്ധത്തിന്റെ  സുന്ദര മുഹൂര്‍ത്തങ്ങള്‍  , അക്കാദമിക ഔന്നത്യത്തിന്റെ  കീഴടക്കലുകള്‍ അങ്ങനെ ഒട്ടനവധി..എന്നാല്‍ ഇതെല്ലം കൂടി ചേരുമ്പോള്‍ നമുക്ക്‌ കിട്ടുന്ന ചിത്രം അതൊന്നു മാത്രമാണ് .
                                      ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ   ഫീനിക്സ് പക്ഷിയെ പോലെ, ഒന്നുമില്ലായ്മയില്‍ നിന്നും കേരളത്തിലെ തിളക്കമാര്‍ന്ന എഞ്ചിനീയറിംഗ്  കോളേജ് ആയി മാറിയ GECB ടെ ചിത്രം. എന്നാല്‍ ഇവിടെ നമ്മള്‍ കാണാന്‍ പോകുന്നത്
ഒരു പുതിയ പിറവിയാണ് . ജെനെസിസ് GECB.. നമ്മുടെ സര്‍ഗ  സൃഷ്ടികള്‍ക്ക് കൂടി ഒരിടം. പൂത്തു നില്ക്കുന്ന വാഗയെ പോലെ സര്‍ഗാത്മകതയും  പ്രണയവും സൗഹൃദവും പൂത്തുലയുന്ന GECB യിലെ  പോയ കാലത്തിനുള്ള നമ്മുടെ സമര്‍പ്പണം....


                                                                    by,
                                                  Ajesh Ayyathodi

No comments:

Post a Comment